SEARCH


Manjunathan Theyyam - മഞ്ജുനാഥൻ തെയ്യം

Manjunathan Theyyam - മഞ്ജുനാഥൻ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Manjunathan Theyyam - മഞ്ജുനാഥൻ തെയ്യം ബഹു ഭൂരിപക്ഷം തെയ്യങ്ങളും വടക്കുനിന്ന് തെക്കോട്ടേക്ക് വഴി ചാരി വന്നവരാണ്. വടക്ക് കോട്ടിക്കൊല്ലവും വില്ലാ പുരവും കടന്ന് കുന്ദാപുരത്തിനപ്പുറത്ത് നിന്ന് വന്നു ചേർന്ന ഒരു തെയ്യമാണ് മഞ്ജുനാഥൻ... തളിപ്പറമ്പ പുതിയടത്ത് കാവിൽ കെട്ടിയാടുന്ന ഈ തെയ്യത്തിന്റെ ആടയാഭരണങ്ങളിലും മുഖത്തെഴുത്തിലും കർണ്ണാടക ശൈലി പ്രകടമാണ്. ചുവടുവെപ്പി ലും അനുഷ്ഠാനങ്ങളിലും ഇതേ സവിശേഷ തകൾ കാണാം. മുഖത്തെഴുത്തിലെ നേത്ര ച്ചുരുൾ, മീശ ' എന്നിവ പ്രത്യേകവിധമാണ്. വീര രസപ്രധാനമായ ദൈവങ്ങൾക്കെന്ന പോലെ പൂക്കട്ടിമുടിയാണ് തിരുമുടി: കൂടി നിൽക്കുന്ന ഭക്തന്മാർക്ക് " കുറും കോൽ " എറിഞ്ഞു കൊടുക്കുന്ന വിശിഷ്ടമായ അനുഷ്ഠാനമുണ്ട് ഈ തെയ്യത്തിന്ന് .ഔഷധീശനായ ഈ ദേവൻ പ്രസാദിച്ചാൽ ആയുരാരോഗ്യവും സമ്പൽ സമൃദ്ധിയും നേടാമെന്നാണ് വിശ്വാസം: കാല വൈരിയായ പരമേശൻ തന്നെയാണ് ഈ ദേവൻ എന്ന് കരുതപ്പെടുന്നു. മഞ്ജുനാഥൻ തളിപ്പറമ്പിലെത്തിയത് പുതിയ ടത്തു തറവാട്ടിലെ ഭക്തോത്തമനായ ഒരു കാരണവരുടെ കൂടെയാണത്രെ. കർണ്ണാടകയിലെ കല്യാൺ പുരയിൽ താമസി ച്ചു വന്ന കാരണവർ അന്ത്യകാലത്ത് തറവാട്ടി ലേക്ക് മടങ്ങി വന്ന ദിവ്യപുരാവൃത്തമാണത്'''.... കല്യാൺ പുരത്തിന് ആ വാർത്ത വിശ്വസിക്കാനായില്ല. ചെമ്പോട്ടിക്കാരണവർ തിരിച്ചു പോകുന്നോ? നാടും നാട്ടുകൂട്ടവും നെഞ്ചേറ്റി ആദരിക്കുന്ന മഹാശിൽപിക്ക് ഇതെന്തു പറ്റി? കേട്ടവർ കേട്ടവർ നേരറിയാൻ വന്നു..... അവരോടെല്ലാം അദ്ദേഹം പറഞ്ഞു. "എഴുപത് തികഞ്ഞു: ഒറ്റത്തടിയായി ഒരുങ്ങി ക്കീഞ്ഞ ഈ ദേശാടനക്കാരന്ന് ... ചെമ്പ് തകി ടിൽ തീർത്ത ഒരു പാട് വിസ്മയങ്ങൾ കൊട്ടിക, ഗരഡി, കോവിൽ'തറവാട് തുടങ്ങിയവയിൽ എല്ലാം തീർത്തു തന്നിട്ടുണ്ട് ഞാൻ .... എല്ലാറ്റിനും തുണനിന്നത് ഞാൻ ഉപാസിക്കുന്ന എന്റെ മഞ്ജുനാഥൻ : ഒന്നേ മനസ്താപമുള്ളൂ... നിത്യ വിളക്കും നില പൂജയും ആരു ചെയ്യും....? : ഞാൻ പോയാൽ? കാരണവർ വെറും കയ്യു കൊണ്ടു് കണ്ണീർ തുടച്ചു. പൂജാമുറിയിലേക്ക് നോക്കി കൈകൂപ്പി വിതുമ്പി..... അന്നു രാത്രിയിൽ കാരണവർ ഒരു പോള കണ്ണടച്ചില്ല. പടർന്നു പന്തലിച്ച വേരുകൾ പറിച്ചെടുക്കുന്ന വേദന... സ്നേഹിക്കാൻ മാത്രമറിയുന്ന നാട്ടുകാർ .... പക്ഷേ അന്ത്യ കാലം തറവാട്ടിൽത്തന്നെ കഴിയാൻ കൊതി: ചിന്തകൾ പല പാട് മറിഞ്ഞു പോകുമ്പഴും ചിരിതൂകിത്തെളിയാറുള്ള മഞ്ജുനാഥേശ്വരൻ ഇരുൾ മൂടിയ മട്ടിൽ ....... നോവുകൾ കൺപീലി നനഞ്ഞ് പാതി മയക്കത്തിലേക്കു് വീഴവേ ... ഇരുട്ടിൽ ആ മന്ത്ര മധുരധ്വനി " നെഞ്ചിലെന്തേ വിഷാദം ...? കാൽനടയായി മലനാടു കേറാൻ ഏഴുനാൾ വേണ്ടേ? :ഒറ്റയ്ക്കു വേണ്ട .....ഞാനും കൂടെ വരാം " കാരണവരുടെ മനം കുളിർത്തു. ഏഴരവെ ളുപ്പിനെണീറ്റ് കളിച്ച് കുറിയഞ്ചും വരച്ച് പൂജാമുറിയിൽ മഹാദേവ പൂജ കഴിച്ചു. ഏതോ വെളിപാടു പോലെ ചൂരക്കോലും വെള്ളോട്ടു മണിയും തൊഴുതെടുത്ത് പതുക്കെ പടി ഇറങ്ങി... പ്രപഞ്ചപ്പെരുമാളായ മഞ്ചുനാഥൻ, "വാൾ മേലും തുകിൽമേലും മെയ് മേലും കാരിരുമ്പിൻ കരുത്ത് ചൊരിഞ്ഞു: 'കാടും തോടും കൊഴ് വയലും ആറും കടവും കടന്ന് കടന്ന് ആ ഭക് തോ ത്തമൻ ഏഴാം നാൾ കൊറ്റി ഉദിച്ചപ്പോൾ തറവാട്ടു പടി കേറി: പുതിയടത്ത് തറവാട്ടു കാവിലെ ദൈവത ങ്ങൾ മഞ്ചുനാഥേശ്വരനെ വെറ്റിലയിട്ടാചാരം ചെയ്തു.: "നിങ്ങളെപ്പേരെപ്പോലെ തനിക്കും കെട്ടിക്കോലത്തിന് കൊതി എന്നറിഞ്ഞ പ്പോൾ അപ്രകാരംവേലയും വിളക്കും കെട്ടി ക്കൊലവും വിധിച്ചു.ആ തൃക്കോലപ്പെരുമ വിശേഷം കണ്ടു കൺകുളിർത്ത കാരണവർ .ഇനി മേലിൽ മുടങ്ങാതെ യാ കണമെന്ന് കൽപിച്ചു: ''മേടം 10, 11, 12 തിയ്യതികളിൽ കളിയാട്ടം കൊള്ളുന്ന പുതിയടത്ത് കാവിലെ പ്രധാന ദൈവതമായി വണ്ണാന്മാർ കെട്ടിയാടി വരുന്ന മഞ്ജുനാഥൻ തെയ്യം ഇക്കാവിൽ ഇന്നും കുടികൊള്ളുന്നു. വിവരണം : Rc Karipath

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848